കുട്ടികൾക്ക് ഏറെ ഇഷ്ടമാകും ഈ 'കിളിക്കൂട്' പലഹാരം

03:50 PM Dec 12, 2025 | AVANI MV

ചിക്കൻ വേവിച്ചുടച്ചത് അരക്കിലോ

കാട മുട്ട 12

ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് അരക്കിലോ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ

സവാള രണ്ട്

സേമിയ

ഉപ്പ്

എണ്ണ

പെരുഞ്ചീരകം

മഞ്ഞൾപൊടി

കുരുമുളകുപൊടി

ഗരം മസാല ഒന്നര ടീസ്പൂൺ

മല്ലിയില

മുട്ട രണ്ട്

എണ്ണ

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക പെരുംജീരകം ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റാം അടുത്തതായി സവാള ചേർത്ത് കൊടുത്ത് വീണ്ടും വഴറ്റാം നന്നായി വഴന്നു വരുമ്പോൾ മസാലപ്പൊടികൾ ചേർക്കാം അതിന്റെ പച്ച മണം മാറുമ്പോൾ വേവിച്ചുടച്ച് ചിക്കൻ ചേർക്കാം ഇത് നന്നായി യോജിപ്പിച്ച ശേഷം ഉരുളക്കിഴങ്ങ് ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക കുറച്ചു മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഈ മിക്സിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് കിളിക്കൂടിന്റെ ഷേപ്പ് ആക്കുക ഇതിനെ മുട്ടയിൽ മുക്കി സേമിയ കോട്ട് ചെയ്ത് എടുക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം കാട മുട്ട വേവിച്ചെടുത്തത് മുകളിൽ വെച്ച് സെർവ് ചെയ്യാം