‘കിങ്ഡം’ കളക്ഷൻ റിപ്പോട്ട് പുറത്ത്

10:29 PM Aug 06, 2025 | Neha Nair

തെന്നിന്ത്യൻ തരാം വിജയ് ദേവെരകൊണ്ട നായകനായി എത്തിയ ചിത്രമാണ് ‘കിങ്‍ഡം’. ഗൗതം തിന്നനൂരി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. എൻറർടെയ്മെൻറും ഫോർച്യൂൺ 4 ഉം ചേർന്ന് ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ കളക്ഷൻ കണക്കുകളാണ് പുറത്ത് വരുന്നത്.

ആഗോളതലത്തിൽ കിങ്ഡം ആകെ 75 കോടി രൂപയോളം നേടിയിരിക്കുകയാണ്. കേരളത്തിൽ മാത്രം ചിത്രം 1.52 കോടിയും നേടിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് കിങ്ഡത്തിന് ലഭിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് റിലീസിന് മുന്നേ കിങ്ഡം സിനിമയുടെ ഒടിടി റൈറ്റ്‍സ് 53 കോടി നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ശാരീരികമായി വലിയ മേക്കോവർ നടത്തിയാണ് ദേവരകൊണ്ട എത്തിയിരിക്കുന്നത്. ജേഴ്‍സി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ഗൗതം തിന്നനൂരിയാണ് കിങ്ഡമിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

Trending :