+

സി.പി.എം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം : കോൺഗ്രസ്​ നേതാവ്​ അറസ്റ്റിൽ

സി.പി.എം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം : കോൺഗ്രസ്​ നേതാവ്​ അറസ്റ്റിൽ

ആലുവ: സി.പി.എം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണക്കേസിൽ പറവൂരിലെ കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണനെ എറണാകുളം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്ത‌ു. കേസിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ. അറസ്റ്റ്​ രേഖപ്പെടുത്തിയശേഷം കോടതി നിർദേശപ്രകാരം ഗോപാലകൃഷ്ണനെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടു.

കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇയാളുടെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും പൊലീസ് അറിയിച്ചിരുന്നു. അപവാദ പ്രചാരണം നടത്തിയ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കുകയും ചെയ്തു. അക്കൗണ്ട് നീക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മെറ്റക്ക്​ കത്ത് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.

നേരത്തെ സി.​പി.​എം നേ​താ​വ്‌ കെ.​ജെ. ഷൈ​നി​നെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യൂ​ട്യൂ​ബ​ർ കെ.​എം. ഷാ​ജ​ഹാ​നെ ​പൊലീസ് അ​റ​സ്‌​റ്റ് ചെയ്തിരുന്നു. എ​റ​ണാ​കു​ളം റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് തി​രു​വ​ന​ന്ത​പു​രം ആ​ക്കു​ള​ത്തെ വ​സ​തി​യി​ലെ​ത്തിയാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ഷൈ​ൻ ന​ൽ​കി​യ പ​രാ​തി​യെ​ക്കു​റി​ച്ച് ഷാ​ജ​ഹാ​ൻ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു. എ​ഫ്‌.​ഐ.​ആ​റി​നെ​ക്കു​റി​ച്ച് അ​വ​രു​ടെ പേ​ര് പ​റ​ഞ്ഞാ​ണ്‌ ഷാ​ജ​ഹാ​ൻ വീ​ഡി​യോ ചെ​യ്‌​ത​ത്‌. ഷാ​ജ​ഹാ​നെ ദി​വ​സം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്‌​തിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

facebook twitter