കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ ശുചീകരണത്തൊഴിലാളിക്ക് പാമ്പു കടിയേറ്റു. ഇന്നലെ രാവിലെ കോര്‍പറേഷന്‍ ഓഫീസില്‍ വാഹനങ്ങള്‍ കഴുകുന്ന ജോലി ചെയ്യുന്ന എളമക്കര സ്വദേശി കെ.ജെ. ജോണിക്കാണ് പാമ്പു കടിയേറ്റത്.
വാഹനങ്ങള്‍ കഴുകുന്നതിനിടെ ഡ്രൈവര്‍മാരുടെ മുറിയില്‍ പ്രവേശിച്ച ജീവനക്കാരന്‍ പേപ്പറിന് അടിയിലുണ്ടായിരുന്ന പാമ്പിനെ അറിയാതെ ചവിട്ടുകയും പാമ്പ് കാലില്‍ ചുറ്റുകയും കൊത്തുകയുമായിരുന്നു.ഉടന്‍ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പാമ്പിനെ പിടികൂടാനായില്ല.