+

കൊ​ടു​ങ്ങ​ല്ലൂരിൽ കഞ്ചാവ് കടത്ത് കേസിൽ ഒരാൾകൂടി അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂരിൽ കഞ്ചാവ് കടത്ത് കേസിൽ ഒരാൾകൂടി അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: 22 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഹ​ക്കീ​മി​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തോ​ടെ ഈ ​കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള കാ​ർ സം​ഘ​ടി​പ്പി​ച്ച​ത് ഹ​ക്കീ​മാ​ണെ​ന്നും ഇ​യാ​ൾ തി​രു​വ​ന്ത​പു​ര​ത്ത് ഗു​ണ്ടാ​സം​ഘാം​ഗ​മാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സ​ക്കാ​ര​നാ​യ എ​റ​ണാ​കു​ളം ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ സ്വ​ദേ​ശി ജ​യേ​ഷ്, തൊ​ടു​പു​ഴ സ്വ​ദേ​ശി ആ​ൻ​സ​ൽ, വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി നാ​സ​ർ എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. അ​രു​ൺ, ഗ്രേ​ഡ് എ​സ്.​ഐ സെ​ബി, സി.​പി.​ഒ​മാ​രാ​യ അ​ഖി​ൽ, വി​നി​ൽ, ജോ​സ​ഫ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

facebook twitter