+

'കോളാമ്പി' ഇനി ഒ.ടി.ടിയിൽ കാണാം

'കോളാമ്പി' ഇനി ഒ.ടി.ടിയിൽ കാണാം

മലയാളത്തിൽ നിന്ന് മറ്റൊരു ചിത്രം കൂടി ഒ.ടി.ടിയിൽ പ്രദർശനം ആരംഭിച്ചു. തെന്നിന്ത്യൻ സൂപ്പർ നായിക നിത്യ മേനനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ. രാജീവ്‌കുമാർ ഒരുക്കിയ 'കോളാമ്പി' എന്ന ചിത്രമാണ് സ്ട്രീമിങ് ആരംഭിച്ചത്. സൈന പ്ലേയിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.

നിത്യ മേനോൻ, രഞ്ജി പണിക്കർ, രോഹിണി, അരിസ്റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ ചിത്രത്തിന് ദേശീയ പുരസ്ക്കാരവും ഒരു സംസ്ഥാന പുരസ്ക്കാരവും നേടിയിരുന്നു. ച​രി​ത്ര​മേ​റെ പ​റ​യാ​നു​ള്ള ജ​വ​ഹ​ർ സൗ​ണ്ട്സ് എ​ന്ന സ്ഥാ​പ​ന​ത്തെ കാ​ലം പാ​ട്ട് കാ​പ്പി​ക്ക​ട​യാ​ക്കി മാ​റ്റി​യ ക​ഥ​യാ​ണ് ‘കോ​ളാ​മ്പി’.

രവി വർമൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിളും നിർവഹിക്കുന്നു. സംവിധായകനോടൊപ്പം ഡോ.കെ.എം വേണുഗോപാലും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രമേഷ് നാരായണനാണ് സംഗീതം. എൻ.എം ബാദുഷ പ്രൊഡക്ഷൻ കൺട്രോളറാവുന്ന ചിത്രത്തിന് ശബ്ദസംവിധാനം നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്.

ചിത്രത്തിൽ ബോംബെ ജയശ്രീ ആലപിച്ച ഗാനം ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. എഡിറ്റർ: അജയ് കുയിലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Trending :
facebook twitter