പശ്ചിമ ബംഗാള്‍: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരന് ബലാത്സംഗത്തിന് സഹായം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് 24കാരിയായ പെണ്‍കുട്ടി പരീക്ഷയുമായി ബന്ധപ്പെട്ട ഫോമുകള്‍ പൂരിപ്പിക്കാന്‍ കോളേജില്‍ എത്തിയത്. ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
മുഖ്യപ്രതിയും കോളേജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റുമായ മൊണോജിത് മിശ്ര(31), സെയ്ബ് അഹമ്മദ് (19), പ്രമിത് മുഖര്‍ജി (20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മുഖ്യപ്രതി നിര്‍ബന്ധിച്ചുവെന്നും അത് നിഷേധിച്ചപ്പോള്‍ അക്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി.
മിശ്രയുടെ കാലില്‍ വീണു തന്നെ വിട്ടയക്കാന്‍ അപേക്ഷിച്ചു. തനിക്ക് കാമുകന് ഉണ്ടെന്നും കാമുകനെ സ്നേഹിക്കുന്നുവെന്നും അവരോട് പറഞ്ഞിട്ടും പ്രതികള്‍ സമ്മതിച്ചില്ലയെന്നും ബലമായി സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിക്കുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നത്.