കൊല്ലത്ത് ഉത്സവാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

07:10 PM Apr 04, 2025 | AVANI MV

കൊല്ലം: കൊല്ലം അഞ്ചലിൽ ഉത്സവാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മലമേൽ സ്വദേശി അരുൺ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുതിര എടുപ്പ് ചടങ്ങിനിടെയാണ് അരുണിന് വീണ് പരിക്കേറ്റത്. കെട്ടുകാഴ്ചയുടെ അടിയിൽ പെട്ടാണ് അരുണിന് ഗുരുതരമായി പരിക്കേറ്റത്.

അഞ്ചൽ അറയ്ക്കൽ ദേവീ ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിനിടെ ചൊവ്വാഴ്ചയായിരുന്നു അപകടം. വിദേശത്ത് ജോലിയുള്ള അരുൺ  ഉത്സവം  കഴിഞ്ഞ് തിരികെ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.