+

കൊല്ലം ജില്ലയിൽ ഈ വർഷം മാത്രം പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പിച്ചത് 173.264 കി​ലോ ക​ഞ്ചാ​വ്

കൊല്ലം ജില്ലയിൽ ഈ വർഷം മാത്രം പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പിച്ചത് 173.264 കി​ലോ ക​ഞ്ചാ​വ്

കൊ​ല്ലം: കൊല്ലം ജി​ല്ല​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ എം.​ഡി.​എം.​എ ഉ​ൾ​പ്പെ​ടെ ല​ഹ​രി​വ​സ്തു ക​ട​ത്ത​ലി​ല്‍ പി​ടി​യി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. 2024 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ 31വ​രെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത 676 എ​​ൻ.​​ഡി.​​പി.​​എ​​സ് കേ​സു​ക​ളി​ൽ 676 പേ​ർ​ അ​റ​സ്റ്റി​ലാ​യി.

173.264 കി​ലോ ക​ഞ്ചാ​വും എ​ക്​​സൈ​സ്​ ​പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ചു. കൂ​ടാ​തെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന്​ 43 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. വി​വി​ധ കേ​സു​ക​ളി​ലാ​യി ജി​ല്ല​യി​ൽ​നി​ന്ന്​ 1.41 ഗ്രാം ​ഹെ​റോ​യി​ൽ, 0.702 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ, 163.679 ഗ്രാം ​എം.​ഡി.​എം.​എ, 34.788 ഗ്രാം ​നൈ​ട്രോ​സെ​ഫാം ഗു​ളി​ക, 0.413 ഗ്രാം ​ആം​ഫി​റ്റാ​മി​ൻ ഗു​ളി​ക എ​ന്നി​വ​യും എ​ക്​​സൈ​സ്​ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത 1416 അ​ബ്കാ​രി കേ​സു​ക​ളി​ലാ​യി 1228 പേ​രെ​യാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 7572 കോ​ട്പ കേ​സു​ക​ളി​ലാ​യി 15,14,400 രൂ​പ​യും പി​ഴ​യും ഈ​ടാ​ക്കി. ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​​മ്പോ​ഴും ജി​ല്ല​യി​ലേ​ക്കു​ള്ള ക​ഞ്ചാ​വി​ന്‍റെ ഒ​ഴു​ക്ക്​ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​ക​യാ​ണ്. ല​ഹ​രി​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ക​ഴി​ഞ്ഞ​വ​ർ​ഷം എ​ക്​​സൈ​സ്​ സ്വ​ത​ന്ത്ര​മാ​യും സം​യു​ക്ത​മാ​യും 10974 റെ​യ്​​ഡു​ക​ളി​ലാ​യി 55,523 വാ​ഹ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ചു.

facebook twitter