കൊല്ലം: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊല്ലം ആയൂരിലായിരുന്നു സംഭവം. നിർമ്മാണ തൊഴിലാളിയായ ഇളമാട് അമ്പലംമുക്ക് സ്വദേശി അനീഷ് (35) ആണ് മരിച്ചത്.
നിർമ്മാണപ്രവർത്തനങ്ങൾക്കിടെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് അനീഷ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Trending :