ചേരുവകൾ:
1. കൂന്തൾ വലുത് -6 എണ്ണം (ഫില്ലിങ്ങിനുവേണ്ടി ചെറുതായി മുറിച്ചത്- 2 എണ്ണം )
2. സവാള -2 എണ്ണം
3. ചെറിയുള്ളി -10 അല്ലി
4. പച്ചമുളക് -2 എണ്ണം
5. വെളുത്തുള്ളി -10 അല്ലി
6. ഇഞ്ചി -ചെറിയ കഷണം
7. തക്കാളി ചെറുത് -1 എണ്ണം
8. മുളകുപൊടി -2 ടീസ്പൂൺ
9. മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
10. മല്ലിപ്പൊടി -1 ടീസ്പൂൺ
11. കറിവേപ്പില -3 തണ്ട്
12. വെളിച്ചെണ്ണ -3 ടേബ്ൾ സ്പൂൺ
13. തേങ്ങ -1/2 മുറി
14. അണ്ടിപ്പരിപ്പ് - 25 ഗ്രാം
15. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്നത്:
നാലു കൂന്തൾ എടുത്ത് അതിൽ ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ, ആവശ്യത്തിന് ഉപ്പ് എന്നിവ പുരട്ടി മാറ്റിവെക്കുക. പാനിൽ ഓയിൽ ഒഴിച്ച് അരിഞ്ഞ ചെറിയുള്ളി ഇട്ടു വഴറ്റിയശേഷം വെളുത്തുള്ളി, ഇഞ്ചി ചതച്ചത് എന്നിവയും ചേർക്കുക. അതിലേക്ക് അൽപം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവയും ചേർക്കാം.
തുടർന്ന് ചെറുതായി അരിഞ്ഞുവെച്ച കൂന്തളും ചേർത്ത് അഞ്ചുമിനിറ്റ് വേവിക്കുക. പിന്നീട് തേങ്ങയും പച്ചമുളകും ഒന്ന് ഒതുക്കി ചേർത്തശേഷം അണ്ടിപ്പരിപ്പും ഇട്ട് അഞ്ചുമിനിറ്റ് കൂടി വഴറ്റുക. ഫില്ലിങ് തയാർ.
തുടർന്ന് ഓരോ കൂന്തളിലും ഫില്ലിങ് നിറച്ച് ടൂത്ത്പിക് വെച്ചു നന്നായി അടക്കുക. ഇത് വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കാം. ശേഷം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞുവെച്ച സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റണം.
അതിലേക്ക് തക്കാളി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവയും ചേർത്ത് വീണ്ടും വഴറ്റിയെടുക്കാം. ഇതിലേക്ക് പൊരിച്ചുവെച്ച കൂന്തൾ മിക്സ് ചെയ്യാം. ടേസ്റ്റി ഫിൽഡ് കൂന്തൾ നിറച്ചത് തയാർ.