കൂർക്ക ഇഷ്ടമല്ലാത്ത കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്ത് നോക്കൂ ..

01:30 PM Nov 08, 2025 | Neha Nair

ചേരുവകള്‍ 

കൂര്‍ക്ക - 250 ഗ്രാം 
തേങ്ങ - ഒരു കപ്പ് 
വറ്റല്‍ മുളക് - 6-8 എണ്ണം 
വാളന്‍ പുളി - ഒരു ചെറു നെല്ലിക്ക വലിപ്പത്തില്‍ 
കടുക് - 2 ടീസ്പൂണ്‍
കറിവേപ്പില - ഒരു കതിര്‍പ്പ് 
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന് 

പാചകരീതി

കൂര്‍ക്ക കഴുകി തൊലി നീക്കി അല്‍പം വലിയ കഷ്ണങ്ങളാക്കുക. ഇവ ഉപ്പ് ചേര്‍ത്ത് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒറ്റ വിസില്‍ വരുന്ന വരെ വേവിക്കുക.

  വറ്റല്‍ മുളക്  അര ടീസ്പൂണ്‍ എണ്ണ ചൂടാക്കി അതില്‍ ചെറുതീയില്‍ ചുവക്കെ വറുത്തെടുക്കുക.

തേങ്ങയും വറുത്ത വറ്റല്‍ മുളകും പുളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അരപ്പ് നന്നായി അരഞ്ഞതിനു ശേഷം മാത്രം, അതിലേക്ക് ഒരു ടീസ്പൂണ്‍ കടുക് ചേര്‍ത്ത് അരയ്ക്കുക. കടുക് നിര്‍ബന്ധമായും കൂടുതല്‍ അരയരുത്. ചെറുതായി ചതഞ്ഞു വരേണ്ട കാര്യം മാത്രമേയുള്ളൂ.

വെന്ത കൂര്‍ക്കയിലേക്ക് അരപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ചാറ് ആവശ്യത്തിന് കുറുകി ഒഴിച്ച് കറിക്കുള്ള പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം.

ഇനി ഒരു ചെറു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും മൂപ്പിച്ചു കറിക്ക് മീതെ താളിച്ചു ചേര്‍ക്കുക. കൂര്‍ക്ക സാസ്സം തയ്യാര്‍.