ആവശ്യമുള്ള സാധനങ്ങള്‍:
മാമ്പഴം-നാല്
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
ശര്‍ക്കര പാനി-രണ്ടുവലിയ സ്പൂണ്‍
പുളിയുള്ള തൈര്-ഒന്നര ലിറ്റര്‍
അരപ്പിന്: തേങ്ങ ചുരണ്ടിയത്-ഒരുകപ്പ്, ജീരകം-രണ്ടുനുള്ള്, പച്ചമുളക്-10 എണ്ണം
കടുക് വറക്കാന്‍: നെയ്യ്-ഒരു വലിയ സ്പൂണ്‍, കടുക്-ഒരു ചെറിയ സ്പൂണ്‍, കറിവേപ്പില-രണ്ട് കതിര്‍പ്പ്, വറ്റല്‍മുളക്-അഞ്ച്, ഉലുവാപ്പൊടി-ഒരു നുള്ള്.
തയ്യാറാക്കുന്ന വിധം:
മാമ്പഴത്തിന്റെ തൊലി കൈകൊണ്ടുകളഞ്ഞ് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നികക്കെ വെള്ളമൊഴിച്ച് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ ശര്‍ക്കരപാനി ചേര്‍ത്ത് തിളപ്പിച്ച് വറ്റിക്കണം. അരപ്പിനുള്ളവ നല്ല മയമായി അരച്ച് തൈരില്‍ കലക്കി വറ്റിക്കിടക്കുന്ന കൂട്ടിലേക്ക് ചേര്‍ക്കുക. തുടര്‍ച്ചയായി ഇളക്കി തിളച്ചാലുടന്‍ വാങ്ങുക. ഇറക്കിക്കഴിഞ്ഞാലും അല്പനേരംകൂടി ഇളക്കണം. തൈര് പിരിയാതിരിക്കാനാണിത്. ഇനി കടുക് വറത്തിടാം. വറ്റല്‍മുളക് ഒന്നോടെ വേണം വറക്കാന്‍. ഒരു നുള്ള് ഉലുവാപ്പൊടി ചേര്‍ത്ത് ഉപയോഗിക്കാം.