കോഴിക്കോട് : ലോറിയിൽ കയറ്റുന്നതിനിടെ മരത്തടി ദേഹത്തുവീണ് യുവാവ് മരിച്ചു. ഓമശ്ശേരി ചാലിൽ മുനീർ (43) ആണ് മരിച്ചത്. മുക്കം മാമ്പറ്റയിൽ മരം കയറ്റുന്നതിനിടെ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. ഉടൻതന്നെ കെ.എം.സി.ടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഉപ്പ : പരേതനായ മമ്മു, ഉമ്മ: ആയിഷ. ഭാര്യ: ഫാത്തിമ സുഹറ (മണിമുണ്ട കൂടത്തായി). മക്കൾ: മുഹമ്മദ് റയ്യാൻ, ആയിഷാ മുഹ സിൻ, മുഹമ്മദ് അമാൻ.