
കോഴിക്കോട് : ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തും. ഉച്ചയോടെ കോഴിക്കോട്ടെത്തുന്ന മന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. അതേസമയം ആശുപത്രിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. രാവിലെ 11-നാണ് യോഗം.
രോഗികള്‍ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കാരണം സ്ഥിരീകരിക്കാനാണ് യോഗം ചേരുന്നത്. അതിന് മുമ്പ് സാങ്കേതിക വിദഗ്ധരുടെ അടക്കം പരിശോധന നടക്കും. അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും ഫയര്‍ഫോഴ്സിന്റെയും പരിശോധന ഇന്ന് നടക്കും.