കോഴിക്കോട് വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്

07:39 PM Jan 09, 2025 | Neha Nair

കോഴിക്കോട്: താമരശ്ശേരിയിൽ വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. കാരാടി ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

സ്കൂട്ടറിൽ പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ നഴ്സായ കാരാടി സ്വദേശിനി ഷീജക്കാണ് പരിക്കേറ്റത്. പിക്കപ്പ് വാഹനത്തിന്റെ ടയറുകള്‍ ഷീജയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷീജയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.