കോഴിക്കോട് ഭിന്നശേഷിക്കാരനായ വയോധികൻ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

06:37 PM Jun 05, 2025 |


കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നല്ലാംങ്കണ്ടിയിൽ ഭിന്നശേഷിക്കാരനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കിലങ്ങാടി സ്വദേശി ലോഹിതാക്ഷനെയാണ് നല്ലാംങ്കണ്ടി പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ ഇദ്ദേഹത്തിന്റെ വാക്കറും ഒരു കവറും പാലത്തിന് സമീപത്ത് നിന്ന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയാത്.

അതേസമയം ഇന്നലെ രാത്രി 12 മണിയോടെ മണ്ണിൽക്കടവിൽ നിന്നും ലോഹിതാക്ഷൻ നല്ലാംങ്കണ്ടിയിലേക്ക് ഓട്ടോയിൽ കയറി പോകുന്നത് ചിലർ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.