സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമം ലംഘിച്ച് കടലില്‍ മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്ഫോഴ്സ്മെന്റ്റ് വിങ്ങ് കസ്റ്റഡിയില്‍ എടുത്തു. ചെറിയ മത്സ്യങ്ങളെ പിടിച്ചതിന് ന്യൂ ഗാലക്സി എന്ന ബോട്ടും മത്സ്യബന്ധനത്തിന് വിനാശകരമാകുന്ന രീതിയില്‍ രാത്രികാല ട്രോളിങ്ങ്, കരവലി എന്നിവ നടത്തിയതിന് പ്രണവ്-ക എന്ന ബോട്ടുമാണ് എന്ഫോഴ്സ്മെന്റ്റ് വിങ്ങ് കസ്റ്റഡിയില്‍ എടുത്തത്.
എട്ട് സെന്റീമീറ്ററില്‍ താഴെ വരുന്ന ഏക ദേശം 4000 കിലോ കിളിമീന്‍ ഇനത്തില്‍പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പുതിയാപ്പയിലുള്ള പ്രണവ്-ക ബോട്ടിനെതിരെ കഴിഞ്ഞ വര്‍ഷവും നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്റ്' ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് പി ഷണ്മുഖന്, ഫിഷറി ഹെഡ് ഗാര്‍ഡ് ഹരി ദാസ്, ഫിഷറി ഗാര്‍ഡ്മാരായ കെ രാജന്, ശ്രീരാജ്, അരുണ്‍, ജീന്‍ദാസ്, ബിബിന്‍, റെസ്ക്യൂ ഗാര്‍ഡുമാരായ മിഥുന്, ഹമിലേഷ്, രജേഷ്, താജുദ്ദീന് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.