കോഴിക്കോട് യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ

06:58 PM Jul 20, 2025 | Neha Nair

കോഴിക്കോട്: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് മാറാട് അരക്കിണർ സ്വദേശിയായ ആലപ്പാട്ട് വീട്ടിൽ ശബരീനാഥിനെ(24)യാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. സ്വകാര്യ ബസ് ജീവനക്കാരനായ ശബരീനാഥൻ യുവതിയെ സ്‌നേഹം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മൂന്നിന് യുവതിയുമൊത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിൽ എത്തിയ ഇയാൾ നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.

Trending :

പിന്നീട് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ സമാനരീതിയിൽ പീഡിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിൽ മലപ്പുറം ജില്ലയിലെ വാഴയൂരിൽ വെച്ചാണ് പ്രതി പിടിയിലായത്.