കോഴിക്കോട്: കൊടുവള്ളിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. താമരശ്ശേരി കരുവൻപൊയിൽ ഭാഗത്തുള്ള പൊതുകുളത്തിലാണ് അപകടമുണ്ടായത്.വെണ്ണക്കോട് അയനിക്കുന്നുമ്മൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് നാജിൽ(18) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒയിലെ ഹുദവി വിദ്യാർത്ഥിയായിരുന്നു.
ഏറെ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി സ്ഥലങ്ങളിൽ നിന്നുള്ളവർ ഇവിടെ കുളിക്കാൻ എത്താറുണ്ട്. സുഹൃത്തുക്കൾക്കൊപ്പമാണ് നാജിൽ ഇവിടെയെത്തിയത്. അപകടം നടന്നയുടൻ തന്നെ നാജിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.