+

എലത്തൂർ ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

എലത്തൂർ ഗവ. ഐടിഐയിൽ 2025-26 അധ്യയന വർഷത്തിൽ വെൽഡർ ട്രേഡിൽ കരാറടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കും. യോഗ്യത: കേരള സർക്കാർ അംഗീകരിച്ച പോളിടെക്‌നിക്കിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വ

കോഴിക്കോട് : എലത്തൂർ ഗവ. ഐടിഐയിൽ 2025-26 അധ്യയന വർഷത്തിൽ വെൽഡർ ട്രേഡിൽ കരാറടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കും. യോഗ്യത: കേരള സർക്കാർ അംഗീകരിച്ച പോളിടെക്‌നിക്കിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/തത്തുല്യം. പ്രതിമാസം വേതനം: 27,825 രൂപ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നവംബർ നാലിന് ഉച്ച 2.30-ന് ഐടിഐയിൽ നേരിട്ടെത്തണം. ഫോൺ: 0495 2371451/0495 2461898.

facebook twitter