കോഴിക്കോട് : ജില്ലയിൽ പോളിങ് സ്റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവക്ക് വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 10നും (ബുധൻ) വോട്ടെടുപ്പ് ദിവസമായ ഡിസംബർ 11നും (വ്യാഴം), വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവക്ക് വോട്ടെണ്ണലിന്റെ തലേദിവസമായ ഡിസംബർ 12നും (വെള്ളി) വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ 3097 പോളിങ് സ്റ്റേഷനുകളും 20 സ്വീകരണ-വിതരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളുമാണുള്ളത്.