+

കോഴിക്കോട് ജില്ലയിൽ മദ്യ നിരോധനം ഏർപ്പെടുത്തി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസമായ ഡിസംബർ 13നും മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു.

കോഴിക്കോട്  :തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസമായ ഡിസംബർ 13നും മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഡിസംബർ ഒമ്പതിന് വൈകിട്ട് ആറു മുതൽ വോട്ടെടുപ്പ് ദിനമായ ഡിസംബർ 11ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നുമാണ് മദ്യ നിരോധനം. 

2002ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(11) (vi) ചട്ടപ്രകാരവും 1953ലെ ഫോറിൻ ലിക്വർ ചട്ടങ്ങളിലെ 28 A (vi) ചട്ടപ്രകാരവുമാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്.

facebook twitter