+

മലബാറിൽ ഇന്നും നാളെയും അരമണിക്കൂർ നേരത്തേക്ക് വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി

മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. ഇന്നും നാളെയും മലബാറിന്റെ ചിലഭാഗങ്ങളിൽ അരമണിക്കൂർ നേരത്തേക്കാകും

കണ്ണൂർ : മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. ഇന്നും നാളെയും മലബാറിന്റെ ചിലഭാഗങ്ങളിൽ അരമണിക്കൂർ നേരത്തേക്കാകും വൈദ്യുതി നിയന്ത്രണം. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം നിർത്തിവച്ചതോടെയാണ് നിയന്ത്രണം.

150 മെഗാവാട്ടിന്റെ കുറവാണ് ഉത്പാദനത്തിൽ ആകെ ഉണ്ടായിരിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമം തുടരുകയാണ്. വൈകീട്ട് 6 മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

facebook twitter