+

വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ

കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ചാണ് നോട്ടീസ് നല്‍കിയത്.

വയനാട് ദുരന്തബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. മുടങ്ങിയ തവണകള്‍ അടിയന്തരമായി അടയ്ക്കാനാണ് നിര്‍ദ്ദേശം.
ചൂരല്‍ മലയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.

കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ചാണ് നോട്ടീസ് നല്‍കിയത്.
നേരത്തെ ദുരിത ബാധിതരില്‍ നിന്ന് ഇഎംഐ അടക്കം പിടിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് കെ എസ്എഫ്ഇയുടെ ക്രൂരത.
 

facebook twitter