തൃശ്ശൂരിൽ കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു

07:53 PM Jul 03, 2025 | AVANI MV

തൃശ്ശൂർ: കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. മഠത്തിൽ പരേതനായ വേണു ഭാര്യ ഇന്ദിര (75) യാണ് മരിച്ചത്. ലോട്ടറി തൊഴിലാളിയാണ്. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ ഇന്നാണ് അപകടം നടന്നത്. 

ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോട്ട പനമ്പിള്ളി കോളേജിനടുത്താണ് താമസം.