പാലക്കാട്-ഗൂഡല്ലൂ‍ര്‍ റൂട്ടില്‍ ആദ്യമായി കെഎസ്‌ആര്‍ടിസി സര്‍വീസ് ആരംഭിച്ചു

04:39 PM Nov 06, 2025 | Renjini kannur

പാലക്കാട്: പാലക്കാട്-ഗൂഡല്ലൂർ റൂട്ടില്‍ ആദ്യത്തെ കെഎസ്‌ആർടിസി സർവീസ് ആരംഭിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.പുതിയ സർവീസ് പാലക്കാട് ഡിപ്പോയില്‍ നിന്ന് ദിവസവും രാവിലെ 7.45 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20 ന് ഗൂഡല്ലൂരില്‍ എത്തും. തിരിച്ച്‌ ഉച്ചയ്ക്ക് 1.30 ന് ഗൂഡല്ലൂരില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 6.05 ന് പാലക്കാട് ഡിപ്പോയില്‍ തിരിച്ചെത്തും.

പാലക്കാട് നിന്ന് ഗൂഡല്ലൂരിലേക്ക് ബസ് സർവീസ് വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച്‌, ഗതാഗത മന്ത്രിയെ നേരില്‍ കണ്ട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സർവീസിന് അനുമതി ലഭിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പുതിയ സംസ്ഥാനാന്തര സർവീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.