മൂന്നാര്‍: വിനോദസഞ്ചാരികള്‍ക്കായി മൂന്നാറില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചുകയറി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
സഞ്ചാരികളുമായി പോയ ബസ് തിരികെ മൂന്നാറിലേക്ക് വരുന്നതിനിടയിലാണ് അപകടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ദേവികുളം ഇരച്ചില്പാറയ്ക്ക് സമീപമാണ് നിയന്ത്രണംവിട്ട ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.