+

നിലമ്പൂരിലേത് കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ റിസൾട്ട്: കെ.സുധാകരൻ എംപി

കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ റിസൾട്ടാണ് നിലമ്പൂരിലെ യുഡിഎഫ് വിജയമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സുധാകരൻ എംപി. പിണറായി സർക്കാരിനെതിരായ വികാരം യുഡിഎഫിന് അനുകൂലമായി. 

കണ്ണൂർ: കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ റിസൾട്ടാണ് നിലമ്പൂരിലെ യുഡിഎഫ് വിജയമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സുധാകരൻ എംപി. പിണറായി സർക്കാരിനെതിരായ വികാരം യുഡിഎഫിന് അനുകൂലമായി. 

ഇനിയൊരു തിരഞ്ഞെടുപ്പിലും എൽഡിഎഫിന് വിജയപ്രതീക്ഷ വേണ്ട. ഈ സർക്കാരിനെ ജനം അത്രയ്ക്ക് വെറുത്തു കഴിഞ്ഞു. യുഡിഎഫിന്റെ ഐക്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയം കൂടിയാണിത്. മുസ്ലീം ലീഗിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. 

പി.വി.അൻവർ കോൺഗ്രസിലേക്ക് വരണമെന്ന് തന്റെ വ്യക്തിപരമായ അഭിപ്രായം. ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയും മുന്നണിയുമാണ്.അത് ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും കെ.സുധാകരൻ പറഞ്ഞു.

facebook twitter