പരിപ്പും കുമ്പളങ്ങയും ചേർത്ത രുചികരമായ കറി ആർക്കും ഇഷ്ടപ്പെടും. അരകപ്പ് തുവരപരിപ്പ് കഴുകി വൃത്തിയാക്കി എടുക്കാം. എത്രയാണോ പരിപ്പ് എടുക്കുന്നേ അതിൽ കൂടുതൽ കുമ്പളങ്ങ എടുക്കണം. അരകപ്പ് പരിപ്പ് ആണെങ്കിൽ 4 കപ്പ് കുമ്പളങ്ങ കഷ്ണങ്ങളാക്കിയത് എടുക്കാം. കുമ്പളങ്ങയും പരിപ്പും ആവശ്യത്തിന് ഉപ്പും 2 പച്ചമുളകും ചേർത്ത് കുക്കറിൽ വയ്ക്കാം.
2 വിസിൽ വന്നു കഴിയുമ്പോൾ തീ അണയ്ക്കാം. കുക്കറിലെ ആവി പോയി കഴിഞ്ഞ് തുറക്കാം. കുമ്പളങ്ങയും പരിപ്പും നന്നായി ഉടച്ചെടുക്കാം. അതിലേക്ക് തേങ്ങയും ഇത്തിരി ജീരകവും ചെറിയ ഉള്ളിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. അരപ്പ് കറിയിലേക്ക് ചേർത്ത് തിളപ്പിക്കണം. ശേഷം പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കാം. രുചിയൂറും കറി റെഡി.