ഒരു ഹെൽത്തി ഡ്രിങ്ക് കുടിച്ചാലോ ?

07:50 PM Dec 07, 2025 | Neha Nair

നിരവധി പോഷകഗുണങ്ങളുള്ള കുമ്പളങ്ങയിൽ വലിയ അളവിൽ ജലാംശം ഉണ്ട്. കാലറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാൽ തടിയും വയറും കുറയ്ക്കാൻ കുമ്പളങ്ങ നല്ലതാണ്. കുമ്പളങ്ങ കൊണ്ട് ഒരു സ്പെഷൽ ഡ്രിങ്ക് തയാറാക്കാം.

തയ്യാറാക്കുന്ന വിധം 

കുമ്പളങ്ങയുടെ തൊലികള‍ഞ്ഞ് വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം. മിക്സിയുടെ ജാറിലേക്ക് ഈ കഷണങ്ങളും 

ഇത്തിരി കുരുമുളകും മല്ലിയിലയും ആവശ്യത്തിനുള്ള ഉപ്പും ഇത്തിരി ജീരകവും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം അരിപ്പയിൽ അരിച്ച് നാരങ്ങാ നീരും ചേർത്ത് രാവിലെ കുടിക്കാവുന്നതാണ്. ഇതല്ലാതെ കുമ്പളങ്ങ കഷ്ണത്തിനൊപ്പം പുതിനയിലയും ആവശ്യത്തിനുള്ള ഉപ്പും നാരങ്ങാ നീരും ചേർത്ത് ജൂസായി കുടിക്കാനും നല്ലതാണ്. വയറ് കുറയ്ക്കാൻ സൂപ്പറാണ്.