ആവേശത്തിലൂടെ ശ്രദ്ധേയനായ നടൻ മിഥൂട്ടി വിവാഹിതനായി. പാർവതി ആണ് വധു. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്. തൃശൂർ സ്വദേശിയാണ് മിഥൂട്ടി.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.ജിത്തു മാധവന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ആവേശത്തിലൂടെയാണ് മിഥൂട്ടി സിനിമയിലെത്തുന്നത്. മിഥൂട്ടിയുടെ കുട്ടി എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഫൈസൽ ഫാസിലുദ്ദീൻ സംവിധാനം ചെയ്യുന്ന 'മേനെ പ്യാർ കിയ' ആണ് മിഥൂട്ടിയുടെ അടുത്ത ചിത്രം.