കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് ലഹരി പരിശോധന നിര്‍ബന്ധമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ക്ക് ഡിജിസിഎ സമഗ്രമായ വൈദ്യപരിശോധന നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിജിസിഎ നല്‍കിയ ലൈസന്‍സുകള്‍ കൈവശമുള്ള എല്ലാ ജീവനക്കാര്‍ക്കും ഈ പരിശോധന ബാധകമാണ്.
ഇതില്‍ മയക്കുമരുന്ന്, സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍, മദ്യം എന്നിവയുടെ ഉപയോഗം കണ്ടെത്താനുള്ള പരിശോധനകളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം തന്നെ അംഗീകൃത മെഡിക്കല്‍ അതോറിറ്റി മുഖേന പരിശോധനകള്‍ നടത്തണമെന്നും ഡിജിസിഎ നിര്‍ദ്ദേശിച്ചു.
Trending :