+

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ നടപടികളുമായി കുവൈത്ത്

രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും സമൂഹികമായ വളര്‍ച്ചയുടെയും ഭാഗമായാണ് ഈ നയം മുന്നോട്ട് വെച്ചത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും ന്യായവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമം തുടരുമെന്ന് കുവൈത്ത്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും സമൂഹികമായ വളര്‍ച്ചയുടെയും ഭാഗമായാണ് ഈ നയം മുന്നോട്ട് വെച്ചത്.

വിദേശകാര്യ മന്ത്രാലയം മനുഷ്യാവകാശ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ജനറല്‍ ഫെഡറേഷന്‍ ഓഫ് കുവൈത്ത് ട്രേഡ് യൂണിയന്‍സ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ജനീവയില്‍ ജൂണ്‍ 2 മുതല്‍ 13 വരെ നടന്ന 113-ാമത് അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തിന്റെ ഫോളോഅപ്പ് ചര്‍ച്ചകള്‍ക്കായി യോഗം വിളിച്ചുചേര്‍ത്തതായിരുന്നു. 187 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലുടമകളും തൊഴിലാളികളും ഉള്‍പ്പെടുന്ന പ്രതിനിധി സംഘങ്ങള്‍ ഈ അന്താരാഷ്ട്ര സംഗമത്തില്‍ പങ്കെടുത്തിരുന്നു

facebook twitter