സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള ഡാറ്റകള്‍ അനധികൃത പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കുന്നതിന് കുവൈത്തില്‍ നിരോധനം. വിദ്യാഭ്യാസ മന്ത്രി സയിദ് ജലാല്‍ അല്‍ തബ്തബെയ്യുടേതാണ് പ്രഖ്യാപനം. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ദുരുപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനും ചൂഷണം ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് വിലക്ക്.
രാജ്യത്തെ എല്ലാ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളും വിദ്യാഭ്യാസ സോണുകളും തീരുമാനം പാലിക്കണം.
Trending :