+

നൈജീരിയയിൽ ലസ്സ പനി വ്യാപിക്കുന്നു

നൈജീരിയയിൽ ലസ്സ പനി വ്യാപനം രൂക്ഷമായതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) മുന്നറിയിപ്പ് നൽകി. 2025-ന്റെ ആദ്യ പകുതിയിൽ 800-ൽ അധികം ലസ്സ പനി

നൈജീരിയയിൽ ലസ്സ പനി വ്യാപനം രൂക്ഷമായതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) മുന്നറിയിപ്പ് നൽകി. 2025-ന്റെ ആദ്യ പകുതിയിൽ 800-ൽ അധികം ലസ്സ പനി അണുബാധകളും 151 മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചതായി NCDC അറിയിച്ചു.ഏജൻസിയുടെ ഏറ്റവും പുതിയ എപ്പിഡെമിയോളജിക്കൽ റിപ്പോർട്ട് പ്രകാരം, മരണനിരക്ക് (CFR) 18.9% ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 17.3% ആയിരുന്നു.

ഒൻഡോ, എഡോ, കടുന, എബോണി, ലാഗോസ്, എനുഗു എന്നീ ആറ് സംസ്ഥാനങ്ങളിലായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണം വർധിച്ചു. കഴിഞ്ഞ ആഴ്ചയിലെ ഒമ്പത് കേസുകളിൽ നിന്ന് ഇത് 11 ആയി ഉയരുകയും മൂന്ന് പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.

facebook twitter