യുജിസി അംഗീകാരം ഇല്ലാത്ത ഭാരതിയാർ ഉൾപ്പെടെയുള്ള ഇതര സർവ്വകലാശാലകൾ സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി എടുക്കാതെ എൽ ബി എസ്

11:35 AM Aug 19, 2025 |


തിരുവനന്തപുരം : യുജിസി അംഗീകാരം ഇല്ലാത്ത ഭാരതിയാർ ഉൾപ്പെടെയുള്ള ഇതര സർവ്വകലാശാലകൾ സംബന്ധിച്ച് വിദ്യാർത്ഥികൾ പരാതി നൽകിയിട്ടും നടപടി എടുക്കാതെ എൽ ബി. എസ്. യുജിസി അംഗീകാരം ഉളള സർവ്വകലാശാലകളിൽ ഡിഗ്രി, പിജി, പഠിച്ചവരുടെ തുല്യത മാത്രമേ സെറ്റ് എക്സാമിന് അംഗീകരിക്കുകയുള്ളുവെന്നും യുജിസി അംഗീകാരം ഇല്ലാത്ത വ്യാജ തുല്യതാ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് പലരും ജോലിയിൽ കയറാൻ ഇടയാകുമെന്നും,  ഇതു സംബന്ധിച്ച് എൽ. ബി. എസ് ഒരു പൊതു ഉത്തരവ് ഇറക്കണം ആവശ്യപ്പെട്ടു കൊണ്ട് വിദ്യാർത്ഥികൾ ജൂൺ 23 ന് എൽ. ബി. എസിന് പരാതി നൽകിയിരുന്നു.

പരാതി കൊടുത്തിട്ട് മൂന്ന് മാസം ആകാറായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സുപ്രീം കോടതിയിൽ കേസിൽ ഉളള   ഭാരതിയാർ ഉൾപ്പെടെയുള്ള ഇതര സർവ്വകലാശാലകളുടെ അതീവ ഗൗരവം ഉളള പരാതി ആയിരുന്നു എൽ. ബി. എസിന് വിദ്യാർത്ഥികൾ നൽകിയത്. എന്നാൽ സർവ്വകലാശാലകളുടെ കാര്യത്തിൽ യാതൊരു നടപടി യും എൽ. ബി. എസിൻെറ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ വിഷയം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ കേരളാ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ ഉളള തയ്യാറെടുപ്പിലാണ്.

അതെ സമയം, ഇ​ഗ്നോ സർവ്വകലാശാലയിലെയും യൂജിസി അംഗീകാരം ഉളള സർവ്വകലാശാലകളിൽ പഠിച്ചവർക്കും തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതോടൊപ്പം എൽ  ബി എസിനെ രൂക്ഷമായി രീതിയിൽ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (ഇഗ്നോ) നിന്നുള്ള ബിരുദങ്ങൾക്കു തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധിക്കുന്നതു ദേശീയ വിദ്യാഭ്യാസ നയത്തിനും യുജിസി നിയമ ചട്ടങ്ങൾക്കും വിരുദ്ധമാണ്. സർവകലാശാലയുടെ യുജിസി അംഗീകൃത കോഴ്സുകൾക്കു പോലും സംസ്ഥാന സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ്  ചോദിക്കുന്നത്  വിദ്യാഭ്യാസ സംവിധാനത്തിന്റെ അന്ത്യമാകുമെന്നു കോടതി കുറ്റപ്പെടുത്തിയിരുന്നു. ഇ​ഗ്നോ സർവ്വകലാശാലയെക്കുറിച്ചും യുജിസി അംഗീകാരം ഉളള സർവ്വകലാശാലകളിൽ പഠിച്ചവർക്കും പരിഗണന നൽകണമെന്ന് കേരളാ  ഹൈക്കോടതി എൽ  ബി എസിനോട് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.