കേ​ന്ദ്ര സ​ർ​വി​സി​ൽ എ​ൽ.​ഡി ക്ല​ർ​ക്ക്, ജൂ​നി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്റ്, ഡാ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ

07:57 PM Jul 02, 2025 | Kavya Ramachandran

​കേ​ന്ദ്ര സ​ർ​വി​സി​ൽ ഗ്രൂ​പ് സി ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ലോ​വ​ർ ഡി​വി​ഷ​ൻ (എ​ൽ.​ഡി) ക്ല​ർ​ക്ക്/​ജൂ​നി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്റ്/​ഡാ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ന് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (എ​സ്.​എ​സ്.​സി) 2025ലെ ​ക​മ്പ​യി​ൻ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ പ​രീ​ക്ഷ​ക്ക് (സി.​എ​ച്ച്.​എ​സ്.​എ​ൽ.​ഇ) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://ssc.gov.inൽ. ​ഓ​ൺ​ലൈ​നി​ൽ ജൂ​ലൈ 18 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഫീ​സ് 19 വ​രെ അ​ട​ക്കാം. അ​പേ​ക്ഷ​യി​ൽ തെ​റ്റു​ള്ള​പ​ക്ഷം 23, 24 തീ​യ​തി​ക​ളി​ൽ തി​രു​ത്താം.
ഒ​ഴി​വു​ക​ൾ:

നി​ല​വി​ൽ ഏ​ക​ദേ​ശം 3131 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. സം​സ്ഥാ​ന/​മേ​ഖ​ലാ ത​ല​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടി​ല്ല. നി​യ​മ​ന കാ​ല​യ​ള​വി​ൽ ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചേ​ക്കാം. വ​കു​പ്പ് ത​സ്തി​ക, കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ വെ​ബ്സൈ​റ്റി​ൽ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും വ​കു​പ്പു​ക​ളി​ലും രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു​മാ​ണ് നി​യ​മ​നം. ശ​മ്പ​ള​നി​ര​ക്ക് എ​ൽ.​ഡി ക്ല​ർ​ക്ക്/​ജൂ​നി​യ​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്റ് 19,900-63,200 രൂ​പ; ഡാ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ ​ലെ​വ​ൽ 4-25,500-81,100 രൂ​പ; ലെ​വ​ൽ -5, 29,200-92,300 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ, ഇ.​ഡ​ബ്ല്യൂ എ​സ്, വി​മു​ക്ത ഭ​ട​ന്മാ​ർ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് സം​വ​ര​ണ​മു​ണ്ട്.
യോ​ഗ്യ​ത:

പ്ല​സ് ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. എ​ന്നാ​ൽ ക​ൺ​സ്യൂ​മ​ർ അ​ഫ​യേ​ഴ്സ്, ഫു​ഡ് ആ​ൻ​ഡ് പ​ബ്ലി​ക് ഡി​സ്ട്രി​ബ്യൂ​ഷ​ൻ, സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഡാ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ ത​സ്തി​ക​ക്ക് മാ​ത്ത​മാ​റ്റി​ക്സ് അ​ട​ക്ക​മു​ള്ള ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ പ്ല​സ് ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. 2026 ജ​നു​വ​രി ഒ​ന്നി​ന​കം യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.
പ്രാ​യ​പ​രി​ധി:

1.1.2026ൽ 18-27 ​വ​യ​സ്സ്. 1999 ജ​നു​വ​രി ര​ണ്ടി​ന് മു​മ്പോ 2008 ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്. സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. വി​ശ​ദ​മാ​യ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. അ​പേ​ക്ഷാ ഫീ​സ് -100 രൂ​പ. വ​നി​ത​ക​ൾ​ക്കും എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി/ വി​മു​ക്ത ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ക്കാ​ർ​ക്കും ഫീ​സി​ല്ല. ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 18ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.
സെ​ല​ക്ഷ​ൻ:

ട​യ​ർ വ​ൺ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് (അ​ടി​സ്ഥാ​ന അ​റി​വ്), ജ​ന​റ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​ട്യൂ​ഡ് (ഗ​ണി​ത​ശാ​സ്ത്ര നൈ​പു​ണ്യം), പൊ​തു​വി​ജ്ഞാ​നം എ​ന്നി​വ​യി​ൽ ഒ​ബ്ജ​ക്ടീ​വ് മ​ൾ​ട്ടി​പ്പി​ൾ ചോ​യി​സ് മാ​തൃ​ക​യി​ലു​ള്ള 100 ചോ​ദ്യ​ങ്ങ​ൾ പ​ര​മാ​വ​ധി 200 മാ​ർ​ക്കി​ന്. ഒ​രു​മ​ണി​ക്കൂ​ർ സ​യ​മം ല​ഭി​ക്കും. ഉ​ത്ത​രം തെ​റ്റി​യാ​ൽ മാ​ർ​ക്ക് കു​റ​യ്ക്കും. 2025 സെ​പ്റ്റം​ബ​ർ എ​ട്ടു​മു​ത​ൽ 18 വ​രെ​യാ​ണ് പ​രീ​ക്ഷ.

ക​ർ​ണാ​ട​കം, കേ​ര​ളം, ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് എ​റ​ണാ​കു​ളം, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി, ക​ർ​ണാ​ട​ക​ത്തി​ലെ ബെ​ൽ​ഗ​വി, ബം​ഗ​ളൂ​രു, ഹ​ബ്ബാ​ളി, ഗു​ൽ​ബ​ർ​ഗ, മം​ഗ​ളൂ​രു, മൈ​സൂ​രു, ഷി​മോ​ഗ, ഉ​ഡു​പ്പി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കാം. 2026 ഫെ​ബ്രു​വ​രി-​മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ട​യ​ർ-2 പ​രീ​ക്ഷ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ൽ ല​ഭി​ക്കും. ക​മ്പ്യൂ​ട്ട​ർ നോ​ള​ജ് ടെ​സ്റ്റ്/​ടൈ​പ്പി​ങ് സ്കി​ൽ ടെ​സ്റ്റ് അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

ട​യ​ർ വ​ൺ പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്താ​ണ് ട​യ​ർ-2 പ​രീ​ക്ഷ​ക്ക് ക്ഷ​ണി​ക്കു​ക. ട​യ​ർ-2 പ​രീ​ക്ഷ​യി​ലെ മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് മെ​രി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത്. അ​ന്തി​മ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് മെ​രി​റ്റ് ലി​സ്റ്റി​ലു​ള്ള​വ​ർ​ക്കും നി​യ​മ​ന​മാ​ഗ്ര​ഹി​ക്കു​ന്ന വ​കു​പ്പും ത​സ്തി​ക​ക​ളും മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത് ഓ​ൺ​ലൈ​നി​ൽ ഓ​പ്ഷ​ൻ ന​ൽ​കാ​ൻ അ​വ​സ​രം ല​ഭി​ക്കും.