മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ പഞ്ചായത്തില്‍ എല്‍ഡിഎഫിന് തോല്‍വി. എടവണ്ണ പഞ്ചായത്താണ് യുഡിഎഫ് പിടിച്ചെടുത്തിരിക്കുന്നത്. നിലമ്പൂരിലും എല്‍ഡിഎഫിനെ പിന്നിലാക്കി യുഡിഎഫിന് വന്‍ മുന്നേറ്റമാണുള്ളത്. പി വി അന്‍വര്‍ എല്‍ഡിഎഫ് വിട്ടതിന് ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് തിരിച്ചടി നേരിട്ടിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പി വി അന്‍വര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചിരുന്നു. പിണറായിസം അവസാനിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കണമെന്നായിരുന്നു അന്‍വര്‍ പ്രതികരിച്ചത്.
Trending :