തദ്ദേശ തെരഞ്ഞെടുപ്പ് :തിരുവല്ലയിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച ബിജെപി സ്ഥാനാർത്ഥിക്കു നേരെ എൽഡിഎഫ് പ്രവർത്തകരുടെ ആക്രമണം

06:57 PM Dec 09, 2025 |



തിരുവല്ല : കുറ്റൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച ബിജെപി സ്ഥാനാർത്ഥിക്കു നേരെ എൽഡിഎഫ് പ്രവർത്തകരുടെ ആക്രമണം. ബിജെപി സ്ഥാനാർഥിയായ പ്രസന്ന സതീഷനാണ് മർദ്ദനം ഏറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് 3:00 മണിയോടെ ആയിരുന്നു സംഭവം.

ആധാർ അടക്കമുള്ള രേഖകൾ ഇല്ലാതെ വോട്ട് ചെയ്യാൻ എത്തിയ സിപിഎം പ്രവർത്തകനായ ജോബിയെ ബിജെപി ബൂത്ത് ഏജൻ്റായ ജിത്തു വോട്ട് ചെയ്യുന്നതിനു നിന്നും തടഞ്ഞു. ഇതേ തുടർന്ന് ജോബിയും സി പി എം പ്രാദേശിക നേതാവായ വിശാഖനും ചേർന്ന് ജിത്തുവിനെ മർദ്ദിച്ചു.  ഇത് തടയാൻ എത്തിയ സ്ഥാനാർഥി പ്രസന്ന സതീഷിനെ വിശാഖ് പിന്നാലെ എത്തി കയ്യിൽ പിടിച്ച് വലിച്ച് എറിഞ്ഞി ശേഷം ചവിട്ടി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രസന്ന സതീഷ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം അറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.