+

നേതൃമാറ്റം നേരത്തെ അറിയിച്ചു, കെ സുധാകരൻ്റെ വാദം തള്ളി എ.ഐ.സി.സി, കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു

തന്നോട് ആലോച്ചിട്ടല്ല പദവിയിൽ നിന്നും മാറ്റിയതെന്ന മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാദം തള്ളി എഐസിസി. പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന സുധാകരന്റെ വാദമാണ് കേരളത്തിൻ്റെ ചുമതലയുള്ള എഐ സി.സി ഭാരവാഹി ദീപാ ദാസ് മുൻഷി തള്ളിയത്. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചു.

കണ്ണൂർ : തന്നോട് ആലോച്ചിട്ടല്ല പദവിയിൽ നിന്നും മാറ്റിയതെന്ന മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാദം തള്ളി എഐസിസി. പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന സുധാകരന്റെ വാദമാണ് കേരളത്തിൻ്റെ ചുമതലയുള്ള എഐ സി.സി ഭാരവാഹി ദീപാ ദാസ് മുൻഷി തള്ളിയത്. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചു.
k sudhakaran

സംസ്ഥാന നേതാക്കളെ കേട്ട ശേഷം റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ദീപാദാസ് മുൻഷി വ്യക്തമാക്കി. സുധാകരൻ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും തന്നെ അറിയിച്ചത് സംസ്ഥാന നേതാക്കളെന്നും ദീപ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്നും കേരള നേതാക്കൾ അറിയിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ കടുത്ത നിരാശയുണ്ടെന്നും നീക്കത്തിന് പിന്നിൽ ചില നേതാക്കളുടെ സ്വാർഥ താൽപര്യമാണെന്നും സുധാകരൻ പ്രതികരിച്ചു. തെളിവില്ലാതെ ഒരാളുടെ പേര് പറയുന്നത് ശരിയല്ല.

നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കിയെന്നും കെ സുധാകരൻ പറഞ്ഞു.എഐസിസി കേരളത്തിന്റെ മുഴുവൻ ചുമതലയും തന്നെ ഏൽപ്പിക്കുന്നതായാണ് വിവരം ലഭിച്ചത്. പിന്നെ എന്തിനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് അറിയില്ല. അങ്ങനെ മാറ്റേണ്ടതുണ്ടായിരുന്നോയെന്ന്കെ സുധാകരൻ ചോദിച്ചു.രാഹുലും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായിട്ടില്ല. തന്നെ മാറ്റിയതിന് പിന്നിൽ ചില കോൺ​ഗ്രസ് നേതാക്കളുടെ വക്ര ബുദ്ധിയാണ്. കേരളത്തിലെ കോൺ​ഗ്രസ് രാഷ്ട്രീയത്തിന് തന്റെ നേതൃത്വം ആവശ്യമായിരുന്നുവെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

facebook twitter