കടയിൽ നിന്നായാലും വീട്ടിൽ നിന്നയാളുമൊക്കെ നോൺ വെജ് വിഭവങ്ങൾ കഴിക്കുമ്പോൾ നമ്മൾ നാരങ്ങ നീര് ചേർക്കാറുണ്ട്. പലർക്കും ഇതിന്റെ ഗുണങ്ങൾ എന്താണെന്ന് അറിയാതെയാണ് നാരങ്ങ നീര് ചേർക്കാറുള്ളത്.
എന്തിനാണ് നോൺ വെജ് വിഭവങ്ങളിൽ നാരങ്ങ നീര് ചേർക്കുന്നത് എന്ന് നോക്കിയാലോ? നാരങ്ങ വിറ്റാമിൻ സി യുടെ കലവറയാണ്. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് നോൺ വെജ് വിഭവങ്ങളുടെ നാരങ്ങ നീര് കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാൻ സഹായിക്കും.
മാത്രമല്ല സ്വാദ് കൂട്ടാനും നാരങ്ങ നീര് ചേർക്കുന്നത് നല്ലതാണ്.നിർജ്ജലീകരണം തടയാനും, ശരീരത്തിന് ഉണർവ്വ് നൽകാനും നാരങ്ങയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ നോൺ വെജ് വിഭവങ്ങൾ കഴിക്കുബോൾ ഉണ്ടാകുന്ന ക്ഷീണം അകറ്റാനും ഇതുമൂലം കഴിയും