
കൊച്ചി: ലോകകപ്പ് നേടിയ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുകയെന്നത് കായികപ്രേമികളുടേയെല്ലാം സ്വപ്നമാണ്. എന്നാല്‍, ഇതിഹാസതാരം ലയണല്‍ മെസ്സിയും സംഘവും കേരളത്തില്‍ എത്താതിരിക്കാന്‍ ചില മാധ്യമങ്ങള്‍ നീക്കങ്ങള്‍ നടത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആരോപണം ഉയര്‍ത്തി.
മുന്‍നിരക്കായ ചില ചാനലുകളുടെ നേതൃത്വത്തിലാണ് കേരളത്തിനെതിരെ പാരവെപ്പ് നടന്നത്. അര്‍ജന്റീന ടീമിന്റെ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള കിടമത്സരമാണ് ഇതിന് പ്രധാന കാരണം. കൂടാതെ, ടീം കേരളത്തിലെത്തിയാല്‍ ഇടതു സര്‍ക്കാരിന് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നും ചാനലുകള്‍ ഭയക്കുന്നു.
ലോകകപ്പ് വിജയത്തിനു ശേഷം അര്‍ജന്റീന ടീമിനോടുള്ള കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ അഭിനിവേശം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ടീമിനെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. കേരള സ്പോര്‍ട്സ് മന്ത്രി വി. അബ്ദുറഹിമാന് ഇതിനായി സ്പെയിനിലേക്ക് യാത്ര ചെയ്ത് എഎഫ്എയുമായി ചര്‍ച്ച നടത്തി. ഈ യാത്രയ്ക്ക് 13 ലക്ഷം രൂപ പൊതു ഖജനാവില്‍ നിന്ന് ചെലവഴിച്ചിരുന്നു. ഇത് വിവാദമാക്കാനും മാധ്യമങ്ങള്‍ ശ്രമിച്ചു.
ടീമിന്റെ സന്ദര്‍ശനത്തിനായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (റിപ്പോര്‍ട്ടര്‍ ടിവി) 130 കോടി രൂപയാണ് എഎഫ്എയ്ക്ക് നല്‍കിയത്. ഏഴു ദിവസത്തെ സന്ദര്‍ശനം, രണ്ട് മത്സരങ്ങള്‍, മെസിയുടെ പങ്കാളിത്തം എന്നിവയായിരുന്നു കരാറിന്റെ ഭാഗം.
എന്നാല്‍, 2025 ഓഗസ്റ്റില്‍ സന്ദര്‍ശനം റദ്ദാക്കിയെന്ന വാര്‍ത്ത വന്നു. ഷെഡ്യൂള്‍ ക്ലാഷ് കാരണമാണെന്ന് സ്പോര്‍ട്സ് മിനിസ്ടര്‍ വ്യക്തമാക്കി. പിന്നീട്, നവംബറില്‍ ടീം വരുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഫ്രണ്ട്ലി മത്സരം നടക്കുമെന്നും മെസ്സി കളിക്കുമെന്നും അറിയിച്ചു.
സന്ദര്‍ശനം തടസ്സപ്പെടുത്താനുള്ള മാധ്യമങ്ങളുടെ ശ്രമം ഇതോടെ ഇല്ലാതായി. കേരളത്തില്‍ സുരക്ഷയില്ല, ഗ്രൗണ്ടുകള്‍ അനുയോജ്യമല്ല, നല്ല ഹോട്ടലുകളില്ല, റോഡുകള്‍ മോശമാണ്, മഴക്കാലമാണ് തുടങ്ങിയ ചൂണ്ടിക്കാട്ടി എഎഫ്എയ്ക്കും ഫിഫയ്ക്കും ഇ-മെയിലുകള്‍ അയച്ചുവെന്ന് ആരോപണമുണ്ട്. ഇത് മാധ്യമങ്ങളുടെ 'സെല്‍ഫ് ഗോള്‍' ആണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു.
സന്ദര്‍ശനം രാഷ്ട്രീയമായും ചൂടുപിടിച്ചു. കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് 'മെസി മിസ്സിങ്' എന്ന് പരിഹസിച്ചു. സ്പോര്‍ട്സ് മിനിസ്ടറുടെ സ്പെയിന് യാത്ര പൊതു പണം ദുരുപയോഗമാണെന്നും വിമര്‍ശനമുയര്‍ന്നു.
എഎഫ്എയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നശേഷവും യാത്ര മുടക്കാന്‍ ശ്രമം നടക്കുന്നതായാണ് വിവരം. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനനെ ഫിഫ വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ മെസ്സിയുടെ വരവ് വീണ്ടും പ്രതിസന്ധിയിലാകും.
അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം ഫുട്ബോള്‍ ആരാധകര്‍ക്ക് ചരിത്ര നിമിഷമാണ്. നവംബറിലെ മത്സരം നടന്നാല്‍, ഇത് സംസ്ഥാനത്തിന്റെ ടൂറിസവും സ്പോര്‍ട്സും പ്രോത്സാഹിപ്പിക്കും. അത് നടക്കുമോ എന്ന ആകാംഷയിലാണ് കായിക പ്രേമികളും ഫുട്ബോള്‍ ആരാധകരും.