+

ശ്രദ്ധിക്കണം, ഇതൊരു പാഠം ; നടുറോഡില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു നേരെയുണ്ടായ ലൈംഗീക അതിക്രമത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി

കളിക്കാര്‍ക്കു വലിയ ആരാധക പിന്തുണയുള്ളതിനാലാണിത്

മധ്യപ്രദേശില്‍ നടുറോഡില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു നേരെയുണ്ടായ ലൈംഗീക അതിക്രമത്തില്‍ സംസ്ഥാനത്തെ മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയെ കുറിച്ച് പറയുന്നതിന് പകരം മന്ത്രി കൈലാഷ് വിജയ് വര്‍ഗിയ നടത്തിയ പ്രസ്താവന പുതിയ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തി.


സംഭവത്തില്‍ നിന്നു കളിക്കാര്‍ ഒരു പാഠം പഠിക്കണമെന്നാണ് വിജയ് വര്‍ഗീയ പറഞ്ഞത്, നമ്മള്‍ പുറത്തുപോകുമ്പോള്‍ പോലും ഒരു പ്രാദേശിക വ്യക്തിയാണെങ്കിലും അറിയിക്കാറുണ്ട്. ഇനിയെങ്കിലും താമസിക്കുന്ന സ്ഥലം വിട്ട് പുറത്ത് പോകുമ്പോള്‍ സുരക്ഷാ ജീവനക്കാരെയോ പ്രാദേശിക ഭരണകൂടത്തേയോ അറിയിക്കണം എന്ന് ഈ സംഭവം കളിക്കാരെ ഓര്‍മ്മിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു. കളിക്കാര്‍ക്കു വലിയ ആരാധക പിന്തുണയുള്ളതിനാലാണിത്. ഇംഗ്ലണ്ടിലെ ഫുട്ബോള്‍ പോലെയാണ് ഇവിടെ ക്രിക്കറ്റ് ഫുട്ബോള്‍ കളിക്കാരുടെ വസ്ത്രങ്ങള്‍ കീറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഹോട്ടലില്‍ കയറി കാപ്പി കുടിക്കുകയായിരുന്നു. നിരവധി യുവാക്കള്‍ അവിടെ വന്നു. ഒരാള്‍ പ്രശസ്ത കളിക്കാരനോട് ഓട്ടോഗ്രാഫ് ചോദിച്ചു, ഒരു പെണ്‍കുട്ടി അയാളെ ചുംബിച്ചു. അയാള്‍ ധരിച്ചിരുന്ന വസ്ത്രം കീറിപ്പോയി, വളരെ പ്രശസ്തനായ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു അദ്ദേഹം. കളിക്കാര്‍ക്ക് വന്‍ ജനപ്രീതിയാണ്, അതിനാല്‍ ശ്രദ്ധിക്കണം. സംഭവം നടന്നുകഴിഞ്ഞു. ഇനി എല്ലാവര്‍ക്കും ഒരു പാഠമാണിത്. സുരക്ഷാ വീഴ്ചയുണ്ടെങ്കിലും പുറത്തുപോകുമ്പോള്‍ അധികാരികളെ അറിയിക്കേണ്ടത് കളിക്കാരുടെ ഉത്തരവാദിത്തം കൂടിയായിരുന്നു. അവര്‍ ആരേയും അറിയിച്ചില്ല. ആരോടും പഠിച്ചില്ല.എന്നാല്‍ ഈ സംഭവത്തില്‍ നിന്ന് അവര്‍ ഒരു പാഠം പഠിക്കുകയും ഭാവിയില്‍ ജാഗ്രത പാലിക്കുകയും ചെയ്യും, വിജയ് വര്‍ഗിയ പറഞ്ഞു.


 

facebook twitter