+

ലിത്വാനിയയിൽ കനത്ത മഴ

ലിത്വാനിയയിൽ കനത്ത മഴ

ബാൾട്ടിക് രാഷ്ട്രമായ ലിത്വാനിയയിൽ വേനൽക്കാലം മുഴുവൻ പെയ്ത അതിശക്തമായ മഴ രാജ്യത്തിന്റെ കൃഷിയിടങ്ങളെ വൻതോതിൽ തകർത്തു. വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് ഏകോപിതമായ സഹായം നൽകുന്നതിനായി സർക്കാർ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വേനൽക്കാല മഴയിൽ ഉണ്ടായ കനത്ത നാശനഷ്ടങ്ങൾ കാരണം രാജ്യത്തുടനീളം വ്യാപകമായ വിളനാശം റിപ്പോർട്ട് ചെയ്യപെട്ടിരുന്നു. മെയ് അവസാനത്തോടെ ആരംഭിച്ച് ജൂലൈയിൽ ശക്തി പ്രാപിച്ച കനത്ത മഴ 7,900 ഹെക്ടറിലധികം ഭൂമിയെ ബാധിച്ചു. ശൈത്യകാല ഗോതമ്പ്, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകൾക്ക് നാശനഷ്ടമുണ്ടായി. ചില പ്രദേശങ്ങളിൽ ഒരു ദിവസം ഒരു മാസത്തിൽ സാധാരണയായി ലഭിക്കുന്ന അത്രയും മഴ ലഭിച്ചു. ശരാശരി മഴ പ്രതിമാസ മാനദണ്ഡത്തിന്റെ 167% വരെ എത്തി എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബുധനാഴ്ച പുറത്തിറക്കിയ സർക്കാരിന്റെ പ്രസ്താവനയിൽ, അതിശക്തമായ കാലാവസ്ഥയെ തുടർന്ന് ബുദ്ധിമുട്ടിലായ കർഷകർക്ക് രാജ്യവ്യാപകമായി ഏകോപിതമായ സഹായം നൽകുന്നതിനാണ് ഈ തീരുമാനം എടുത്തതെന്ന് വ്യക്തമാക്കി. ഇതിനുമുമ്പ് 14 മുനിസിപ്പാലിറ്റികൾ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നുവെന്നും സർക്കാർ അറിയിച്ചു. കൃഷി മന്ത്രി കെസ്റ്റുട്ടിസ് നാവിക്കാസിനെ അടിയന്തരാവസ്ഥയ്ക്കായി സ്റ്റേറ്റ് ഓപ്പറേഷൻസ് കമാൻഡറായി നിയമിച്ചു.

facebook twitter