ലിവര്‍പൂള്‍ താരം ഡിയാഗോ ജോട്ടയുടെ വിയോഗം വിശ്വസിക്കാനാകാതെ ഫുട്‌ബോള്‍ ലോകം, വിവാഹം പത്തുദിവസം മുന്‍പ്, അപകടമുണ്ടായത് ലംബോര്‍ഗിനി റോഡില്‍ നിന്നും തെന്നിമാറി

04:54 PM Jul 03, 2025 | Raj C

മാഡ്രിഡ്: ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗ് കിരീടവും പോര്‍ച്ചുഗലിനായി നാഷണ്‍സ് ലീഗും നേടിയതിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ഡിയേഗോ ജോട്ടയുടെ അപകടമരണം. സ്‌പെയിനിലെ സമോറയില്‍ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് ഡിയോഗോ ജോട്ട (28) യും, അദ്ദേഹത്തിന്റെ സഹോദരന്‍ ആന്ദ്രേ സില്‍വ (26) യും മരണപ്പെട്ടത്. 

ജൂണ്‍ 22ന് പോര്‍ട്ടോയില്‍ വച്ച് ദീര്‍ഘകാല പങ്കാളിയായ റൂട്ട് കാര്‍ഡോസോയെ വിവാഹം കഴിച്ച് വെറും പത്ത് ദിവസം മാത്രം പിന്നിടുമ്പോഴാണ് ദുരന്തം സംഭവിച്ചത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

സമോറ പ്രവിശ്യയിലെ എ52 മോട്ടോര്‍വേയില്‍, സെര്‍നാഡില്ലയ്ക്ക് സമീപം, വ്യാഴാഴ്ച പുലര്‍ച്ചെ 12:30ന് ലംബോര്‍ഗിനി കാറില്‍ യാത്ര ചെയ്യുകയായിരുന്ന ജോട്ടയും സഹോദരനും അപകടത്തില്‍പ്പെട്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡില്‍ നിന്നും തെന്നിമാറി കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് സ്പാനിഷ് പോലീസ് സ്ഥിരീകരിച്ചു.

1996 ഡിസംബര്‍ 4ന് പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ ജനിച്ച ഡിയാഗോ Pacos de Ferreira യില്‍ നിന്നാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 2014-ല്‍, 17-ാം വയസ്സില്‍, പൗലോ ഫോന്‍സെക്കയുടെ കീഴില്‍ At. Reguengso നെതിരെ അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടി. തന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഗോള്‍ നേടിയ താരം, ഫുട്‌ബോള്‍ ലോകത്ത് വേഗത്തില്‍ ശ്രദ്ധ നേടി.

2016-ല്‍ Atlético Madridലേക്ക് മാറിയെങ്കിലും അവിടെ സീനിയര്‍ ടീമിനായി കളിച്ചില്ല. പകരം, FC Porto, Wolverhampton Wanderers എന്നിവിടങ്ങളിലേക്ക് ലോണില്‍ പോയി. Wolverhampton നെ, 2017-18 സീസണില്‍, Championshipല്‍ നിന്ന് Premier League- ലേക്ക് പ്രൊമോഷന്‍ നേടാന്‍ സഹായിച്ചു. 2020-ല്‍ 41 മില്യണ്‍ യൂറോയ്ക്ക് Liverpoolലേക്ക് മാറിയ ജോട്ട, Jurgen Klopp ന്റെ ആക്രമണനിരയില്‍ ഒരു പ്രധാന താരമായി മാറി.

Liverpool-ല്‍, 182 മത്സരങ്ങളില്‍ 65 ഗോളുകള്‍ നേടി, 2024-25 സീസണില്‍ Premier League, 2022ല്‍ FA Cup, League Cup എന്നിവ നേടി. 2021-22 സീസണില്‍ 21 ഗോളുകളും 6 അസിസ്റ്റുകളും നേടി തന്റെ മികച്ച പ്രകടനം കാഴ്ചവച്ചു.

അന്താരാഷ്ട്ര തലത്തില്‍, 2019-ല്‍ Portugal ന്റെ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ച ജോട്ട, 49 മത്സരങ്ങളില്‍ 14 ഗോളുകള്‍ നേടി. 2019, 2025 വര്‍ഷങ്ങളില്‍ UEFA Nations League കിരീടങ്ങള്‍ നേടി. Euro 2020, 2022 World Cup എന്നിവയിലും താരം കളിച്ചു.

ഫുട്‌ബോളിന് പുറത്ത്, ഒരു eSports ഉടമയായിരുന്ന ജോട്ട, FIFA 21 ഗെയിമില്‍ ഒരു ഘട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ ആയിരുന്നു. Luna Galaxy എന്ന eSports ടീമിന്റെ ഉടമയായിരുന്നു താരം.

സഹതാരങ്ങളും എതിരാളികളും ഒരുപോലെ ബഹുമാനിച്ചിരുന്ന താരമാണ് ജോട്ട. അസാധാരണമായ ഒരു വ്യക്തി, എല്ലാവരാലും ബഹുമാനിക്കപ്പെട്ട, സന്തോഷം പകരുന്ന ഒരു മനുഷ്യന്‍, എന്നാണ് Portuguese Football Federation താരത്തെ വിശേഷിപ്പിച്ചത്.

ഡിയോഗോ ജോട്ടയുടെ കരിയര്‍, അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണ്. ലിവര്‍പൂളിന്റേയും പോര്‍ച്ചുഗലിന്റെയും നട്ടെല്ലായി മാറിയ യുവതാരം ഫുട്‌ബോള്‍ ലോകത്ത് എന്നും ഓര്‍മിക്കപ്പെടും.