+

തദ്ദേശ തെരഞ്ഞെടുപ്പ്; എറണാകുളം-തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ അഞ്ച് ദിവസം ഡ്രൈ ഡേ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം-തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ അഞ്ച് ദിവസം ഡ്രൈ ഡേ . അതിര്‍ത്തികളിലെ കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിപ്പ്.

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം-തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ അഞ്ച് ദിവസം ഡ്രൈ ഡേ . അതിര്‍ത്തികളിലെ കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിപ്പ്. വോട്ടെടുപ്പ് നടക്കുന്ന പ്രദേശത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.


എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇവിടെ ഡിസംബര്‍ ഏഴിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ ഡ്രൈ ഡേ ആയിരിക്കും. 11-ാം തിയതി വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെയാണ് ഡ്രൈ ഡേ. ഈ ദിവസങ്ങളില്‍ എറണാകുളം ജില്ലയിലെ അതിര്‍ത്തികളിലുള്ള മദ്യശാലകള്‍ അടച്ചിടേണ്ടതായി വരും.

തൃശൂര്‍ ജില്ലയിലെ 16 കള്ളുഷാപ്പുകള്‍ ഡ്രൈ ഡേയുടെ ഭാഗമായി തുടര്‍ച്ചയായി അഞ്ച് ദിവസം അടച്ചിടേണ്ടതായി വരും. കള്ളുഷാപ്പുകള്‍ തുടര്‍ച്ചയായി അടച്ചിടേണ്ടിവരുന്നത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുമെന്ന് ജില്ലാ ടോഡി ആന്‍ഡ് അബ്കാരി മസ്ദൂര്‍ സംഘ്, മാള റേഞ്ച് പ്രസിഡന്റ് എ ആര്‍ സതീശന്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ഈ ദിവസങ്ങളില്‍ വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകണമെന്ന് ചെത്ത്-മദ്യവ്യവസായ കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി.

facebook twitter