+

തദ്ദേശ തെരഞ്ഞെടുപ്പ് ; തൃശൂർ മുതൽ കാസർക്കോട് വരെ ഏഴു ജില്ലകളിൽ നാളെ പൊതുഅവധി

തദ്ദേശ തെരഞ്ഞെടുപ്പ് ; തൃശൂർ മുതൽ കാസർക്കോട് വരെ ഏഴു ജില്ലകളിൽ നാളെ പൊതുഅവധി

കോഴിക്കോട് : രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് വടക്കൻ ജില്ലകളിലും നാളെ (വ്യാഴം) പൊതു അവധി പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി.

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​മ​ണി​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഈ ​ജി​ല്ല​ക​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ ചൊ​വ്വാ​ഴ്ച പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ബു​ധ​നാ​ഴ്ച നി​ശ​ബ്​​ദ പ്ര​ചാ​ര​ണം.

മ​ധ്യ​കേ​ര​ള​ത്തി​ന്​ വ​ട​ക്കോ​ട്ടു​ള്ള ഏ​ഴു ജി​ല്ല​ക​ളി​ലെ 1,53,37,176 കോ​ടി വോ​ട്ട​ർമാ​രാ​ണ് വ്യാ​ഴാ​ഴ്ച പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലേ​ക്ക്​ പോ​കു​ന്ന​ത്. ഇ​തി​ൽ 72.47 ല​ക്ഷം പു​രു​ഷ​ൻമാ​രും 80.92 ല​ക്ഷം സ്ത്രീ​ക​ളു​മാ​ണ്. 470 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, 77 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, ഏ​ഴ്​ ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ൾ, 47 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, മൂ​ന്ന്​ കോ​ർപ​റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടി​ങ്.

12,391 വാ​ർഡു​ക​ളി​ലാ​യി 38,994 സ്ഥാ​നാ​ർഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 18,974 പു​രു​ഷ​ൻമാ​രും 20,020 സ്ത്രീ​ക​ളും. ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളും ഏ​റെ​യു​ള്ള​ത്. 2055 പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് ഏ​ഴു ജി​ല്ല​ക​ളി​ലാ​യു​ള്ള​ത്. ഇ​തി​ൽ പ​കു​തി​യി​ൽ കൂ​ടു​ത​ലും ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ്.

facebook twitter