പാലക്കാട്: ഇരുചക്ര വാഹന ത്തിലെത്തി വയോധികയുടെ മാല കവര്‍ന്ന ആളെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. നന്ദിയോട് ഏന്തല്‍പ്പാലം ആര്‍. അനില്‍കുമാറിനെയാണ് (45) ആളുകള്‍ കയ്യോടെ പിടികൂടിയത്. മരുതമ്പാറ പരേതനായ ചാമുണ്ണിയുടെ ഭാര്യ ലക്ഷ്മിയുടെ മാലയാണ് പൊട്ടിച്ചത്.
ഇന്നലെ രാവിലെ പത്തു മണിയോടെ മരുതമ്പാറ- അയ്യപ്പന്‍കാവ് റോഡില്‍ യുവതിക്കൊപ്പം നടന്നു പോകുമ്പോഴാണ് ഇരുചക്രവാഹനത്തിലെത്തിയ മോഷ്ടാവ് ആക്രമിച്ചത്. മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ യുവാക്കള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയെ മീനാക്ഷീപുരം പോലീസിന് കൈമാറി. ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോള്‍ മോഷ്ടിക്കപ്പെട്ട ആഭരണം കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Trending :