ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൌണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന സ്വാമി വിവേകാനന്ദ ജയന്തി ആഘോഷം 25ന് വൈകുന്നേരം 6 മണി മുതൽ ക്രോയ്ഡണിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്റെറിൽ വെച്ച് നടക്കും. എൽ എച്ച് എ ടീം കുട്ടികളുടെ ഭജനയും ഉണ്ടാകും. കുട്ടികൾ അവതരിപ്പിക്കുന്ന വിവേകാനന്ദ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവയും ഉണ്ടായിരിക്കും.
ലണ്ടൻ ഹിന്ദു ഐക്യവേദി സ്വാമി വിവേകാനന്ദ ജയന്തി ആഘോഷം 25ന്
11:10 PM Jan 18, 2025
| Litty Peter